Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലൈസന്‍സ് ടെസ്റ്റ് കുറ്റമറ്റതാക്കാൻ വാഹന ഫിറ്റ്‌നസ് ടെസ്റ്റ് പരിശോധന ചുരുക്കി.

ലൈസന്‍സ് ടെസ്റ്റ് കുറ്റമറ്റതാക്കാൻ വാഹന ഫിറ്റ്‌നസ് ടെസ്റ്റ് പരിശോധന ചുരുക്കി.


തിരു.: ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കിയപ്പോൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന അവതാളത്തിലായി. ആഴ്ചയിൽ അഞ്ചു ദിവസവും ഫിറ്റ്നസ് പരിശോധന നടന്നിരുന്നത് രണ്ടു ദിവസമായി ചുരുക്കിക്കൊണ്ടാണ് ഡ്രൈവിങ് ടെസ്റ്റിനു കൂടുതൽ സമയം നൽകിയത്. ഉദ്യോഗസ്ഥർക്കു പരിശോധിക്കാൻ കഴിയുന്നതിലും ഇരട്ടി വാഹനങ്ങളാണ് ഈ ദിവസങ്ങളിൽ ഫിറ്റ്നസ് ടെസ്റ്റിന് എത്തുന്നത്.
ഡ്രൈവിങ് ടെസ്റ്റ് വേഗത്തിലാക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഫിറ്റ്നസ് ടെസ്റ്റ് വെട്ടിച്ചുരുക്കി ഡ്രൈവിങ് ടെസ്റ്റിനു കൂടുതൽ സമയം നൽകിയത്.
          ഒരു ഉദ്യോഗസ്ഥൻ ദിവസം 40 ഡ്രൈവിങ് ടെസ്റ്റിൽ കൂടുതൽ നടത്തരുതെന്ന് നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹന പരിശോധനയുടെ കാര്യത്തിൽ അത്തരമൊരു നിബന്ധനയില്ല. വരുന്ന വാഹനങ്ങളെല്ലാം ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടിവരും. ജോലി തീർക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതോടെ പരിശോധനയുടെ ഗുണനിലവാരം കുറയും. ബസ്, ലോറി, ടാക്സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള പൊതുവാഹനങ്ങളാണ് നിശ്ചിത കാലയളവിൽ ഫിറ്റ്നസ് പരിശോധനയ്ക്കു ഹാജരാക്കുന്നത്. ഇവയുടെ സാങ്കേതികക്ഷമത ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണം. ടയർ, ബ്രേക്ക്, സസ്പെൻഷൻ, ലൈറ്റുകൾ തുടങ്ങി വാഹനത്തിന്റെ എല്ലാ ഘടകങ്ങളും പരിശോധിക്കണം. വാഹനം ഓടിച്ചും ക്ഷമത വിലയിരുത്തണം. ഒരു ബസ് പരിശോധിക്കാൻ കുറഞ്ഞത് 20 മിനിറ്റെങ്കിലും വേണ്ടിവരും. മിനി വാഹനങ്ങൾക്ക് 15 മിനിറ്റും ഓട്ടോ ടാക്സി കാറുകൾക്ക് 10 മിനിറ്റും വേണം. വാഹനബാഹുല്യം കാരണം മിക്ക ഓഫീസുകളിലും തട്ടിക്കൂട്ട് പരിശോധനയാണ് നടക്കുന്നത്.
ഇത് റോഡ് സുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്നുണ്ട്. 20 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ പരിശോധന മിക്ക ഓഫീസുകളിലും മാസത്തിൽ ഒരു ദിവസം മാത്രമായി ചുരുക്കിയിട്ടുണ്ട്. വാഹനം അറ്റകുറ്റപ്പണി നടത്തിയാലും പരിശോധനയ്ക്ക് അനുമതി കിട്ടാൻ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴും ടാക്സി ജീവനക്കാരുടെ ജോലിയേയും ബാധിക്കുന്നുണ്ട്.




Post a Comment

0 Comments

Ad Code

Responsive Advertisement