Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടമ്മയെ ആക്രമിച്ച കേസിൽ ഇതരസംസ്ഥാന സ്വദേശി അറസ്റ്റിൽ.

വീട്ടമ്മയെ ആക്രമിച്ച കേസിൽ ഇതരസംസ്ഥാന സ്വദേശി അറസ്റ്റിൽ.


ഏറ്റുമാനൂർ: ഇതരസംസ്ഥാന സ്വദേശിയായ വീട്ടമ്മയെ ആക്രമിച്ച കേസിൽ ബാംഗ്ലൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശിയായ വിജയ് (25)  എന്ന ആളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഇയാളുടെ റൂമിന് സമീപം താമസിച്ചിരുന്ന വീട്ടമ്മയുടെ ഭര്‍ത്താവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ഇതു കണ്ട് തടയാൻ ശ്രമിച്ച ഇയാളുടെ ഭാര്യയെ വിജയ്‌ മര്‍ദ്ദിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഓ ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement