Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കിലെത്തിയ മൂന്നംഗ സംഘം വയോധികയുടെ മാല കവർന്നു.

ബൈക്കിലെത്തിയ മൂന്നംഗ സംഘം വയോധികയുടെ മാല കവർന്നു.


തിരു.: ബൈക്കിലെത്തിയ മൂന്നംഗ സംഘം വയോധികയുടെ മാല കവർന്നു. കുന്നത്തുകാൽ കട്ടച്ചൽവിളയ്ക്ക് സമീപത്ത് വച്ചാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വയോധികയുടെ മാല കവർന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കട്ടച്ചൽവിള ചന്തയിലെത്തിയ ശേഷം അമ്പയിൻതലയിലെ വീട്ടിലേക്ക് മടങ്ങുംവഴി ചിമ്മണ്ടി റോഡിൽ വച്ചാണ് ഹെൽമെറ്റ് ധരിച്ചെത്തിയ മൂന്നംഗ സംഘം ചിമ്മണ്ടി ആറടിക്കരവീട്ടിൽ ബേബി (76) യുടെ ഒന്നരപവൻ്റെ സ്വർണ്ണമാല പൊട്ടിച്ച് ബൈക്കിൽ കടന്നു കളഞ്ഞത്. നാറാണി ജംഗ്ഷനിലൂടെ പോകുന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. വെള്ളറട പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement