Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിനതടവ്.

ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിനതടവ്.


കോട്ടയം: ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിക്ക് കോടതി രണ്ടു വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. വടവാതൂർ, ശാന്തിഗ്രാം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ രഹിലാൽ (32) എന്ന ആളെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി അനന്തകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. ഇയാൾ 2019ൽ കോട്ടയം ജില്ലാ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിലെ ഡ്യൂട്ടിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ അത്യാഹിത വിഭാഗത്തില്‍ വച്ച് അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്ഐ ആയിരുന്ന റ്റി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ റോബിൻ നെല്ലിയറ ഹാജരായി.

Post a Comment

0 Comments

Ad Code

Responsive Advertisement