Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടിപി വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷ ഇളവ് നൽകാൻ സർക്കാർ നീക്കം; എതിർപ്പുമായി കെ.കെ. രമ.

ടിപി വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷ ഇളവ് നൽകാൻ സർക്കാർ നീക്കം; എതിർപ്പുമായി കെ.കെ. രമ.


തിരു.: ടിപി വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷ ഇളവ് നൽകാൻ സർക്കാർ നീക്കം. നീക്കത്തിൽ ശക്തമായ എതിർപ്പുമായി കെ.കെ. രമ രംഗത്തെത്തി.
        മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം.  ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിൽ ഉള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. അതേസമയം, ഹൈക്കോടതി വിധി മറികടന്നാണ് സർക്കാരിന്റെ ഈ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിനാണ് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നത്. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.
          അതേസമയം, ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതികരണവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമയെത്തി. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ​ഗുരുതരമായ കോടതിയലക്ഷ്യമാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെകെ രമ പറഞ്ഞു. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 
          

Post a Comment

0 Comments

Ad Code

Responsive Advertisement