Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കഞ്ചാവുമായി വിതരണത്തിലെ പ്രധാനികൾ പിടിയിൽ.

കഞ്ചാവുമായി വിതരണത്തിലെ പ്രധാനികൾ പിടിയിൽ.



കോട്ടയം: ഇന്നലെ കുമരകം  ബാങ്ക്പടിയിൽ നിന്ന് നാലു കിലോ കഞ്ചാവുമായി പിടിയിലായ യുവാക്കൾ അന്യസംസ്ഥാനത്തു നിന്നും ട്രയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്നവരിൽ പ്രധാനികളാണ്.
        ഒറീസയിൽ നിന്നും  വില്പനയ്ക്ക് കൊണ്ടു വന്നതാണ് പിടികൂടിയ കഞ്ചാവെന്ന് എക്സെെസ് അധികൃതർ പറഞ്ഞു.
        കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി റഹ്മത്ത് മൻസിൽ സലാഹുദ്ദീൻ (29), പാലക്കാട് ആലത്തൂർ ഉളികുത്താംപാടം സ്വദേശി പകുതിപ്പറമ്പിൽ ഷാനവാസ് (18) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
         എക്സൈസ് ഇന്റലിജൻസ് ടീമും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ  പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധയിൽ പെടാതിരിക്കുവാൻ കുമരകത്ത് കായൽത്തീരത്തുള്ള സ്വകാര്യ ആഡംബര റിസോർട്ടിൽ താമസിച്ച് കഞ്ചാവ് വില്പന നടത്തിവരുകയായിരുന്നു. സ്വകാര്യ റിസോർട്ടിൽ നിന്നും നീല ഷോൾഡർ ബാഗിൽ കഞ്ചാവുമായി ഇടപാടുകാർക്ക് നൽകുന്നതിനായി ബാങ്ക്പടി ജംഗ്ഷനിലേക്ക് വരുന്നതിനിടയിൽ മഫ്തിയിൽ ഉണ്ടായിരുന്ന എക്സൈസ് ഇന്റലിജൻസ് ടീം ഇവരെ പിടികൂടുകയായിരുന്നു.
         കുമരകത്തും കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലും കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിക്കുന്ന പ്രധാന കണ്ണികളാണ് പിടിയിലായത്. സാലാഹുദീൻ നിരവധി ക്രിമിനൽ കേസുകളിലും മയക്ക്മരുന്ന് കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement