Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനം ഇന്ന്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനം ഇന്ന്.
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമയായിട്ട് മൂന്നു വർഷം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയില്‍ രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് അദ്ദേഹത്തിന്റെ കല്ലറയില്‍ പ്രത്യേക ധൂപപ്രാർത്ഥനയും നടന്നു. ഇന്ന് സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരങ്ങള്‍ അർപ്പിക്കാനായി പുതുപ്പള്ളിയില്‍ എത്തും.
       രാവിലെ പുതുപ്പള്ളി പള്ളി അങ്കണത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തും. പുതുപ്പള്ളിയിലെ വിവിധ കോണ്‍ഗ്രസ് മണ്ഡലം-ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗങ്ങളും നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement