Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്.

പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്.



പാലക്കാട്: ആര്യമ്പാവിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന എസ്ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്ഐ ശിവദാസൻ, സിപിഒ ഷെമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
         ഇന്നലെ രാത്രിയോടെയാണ് സംഭവം. നാട്ടുകല്ലിൽ നിന്ന് ശ്രീകൃഷ്ണപുരത്തേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജീപ്പിന്‍റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കടയ്ക്കും കേടുപാട് സംഭവിച്ചു. 

Post a Comment

0 Comments

Ad Code

Responsive Advertisement