Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.



തിരു.: മുതലപ്പൊഴിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. വള്ളത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്.

         അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള ചിന്തധിര എന്ന വള്ളമാണ് മറിഞ്ഞത്. മീൻപിടിത്തം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. ഫിഷറീസ് ഗാർഡുകളും കോസ്റ്റൽ പൊലീസും നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

      സമീപകാലത്തായി അഞ്ചോളം മരണങ്ങളാണ് സമാനമായ രീതിയില്‍ മുതലപ്പൊഴിയിലുണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement