Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർളയും കൊടിക്കുന്നില്‍ സുരേഷും മത്സരിക്കും.

ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർളയും കൊടിക്കുന്നില്‍ സുരേഷും മത്സരിക്കും.


ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരം ഉറപ്പായി. എൻഡിഎ സ്ഥാനാർത്ഥിയായി ഓം ബിർളയും ഐഎൻഡിഐഎ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കൊടിക്കുന്നില്‍ സുരേഷും മത്സരിക്കും.
         ബുധനാഴ്ച 11 മണിക്കാണ് ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കുക. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികള്‍ സംബന്ധിച്ച്‌ ഭരണ, പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചർച്ചകള്‍ സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്.
          മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പലപ്പോഴും നൽകിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ടു തവണയും ഇത് നൽകിയിരുന്നില്ല. ഇത്തവണ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗബലം ഉയർന്നതോടെ ഡെപ്യൂട്ടി സ്പീക്കർ പദവി ലഭിച്ചേ തീരൂ എന്ന നിലപാടിലായിരുന്നു ഐഎൻഡിഐഎ സഖ്യം.
         രാവിലെ മുതല്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തിയിരുന്നു. ഓം ബിർളയെ സ്പീക്കർ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് രാജ്നാഥ് ആവശ്യപ്പെട്ടു. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കർ പദവി വേണമെന്ന് ഖാർഗെ അടക്കമുള്ള ഐഎൻഡിഐഎ സഖ്യ നേതാക്കള്‍ നിലപാടെടുത്തു. എന്നാല്‍, അക്കാര്യം പിന്നീട് ചർച്ച ചെയ്യാമെന്നായിരുന്നു രാജ്നാഥ് സ്വീകരിച്ച നിലപാട്. തുടർന്ന് കെ.സി. വേണുഗോപാലടക്കമുള്ള ഐഎൻഡിഐഎ നേതാക്കള്‍ ബിജെപി നേതൃത്വവുമായും സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ പദവി വിട്ടുനല്‍കുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കാതായതോടെ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement