Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും.

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും.
തിരു.: ഇടക്കാലത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് മഴ സാധ്യത വർദ്ധിച്ചത്. നിലവിൽ തെക്കൻ കേരളത്തിൽ മഴയില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് മഴ മെച്ചപ്പെടുമെന്നും ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
       ബുധൻ, വ്യാഴം ദിവസങ്ങളിൽ വ്യാപക മഴ സാധ്യതയുണ്ടെന്നും അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട മഴയുടെ പകുതി പോലും പല ജില്ലകളിലും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നു. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർദ്ധിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. മിക്ക ദിവസങ്ങളിലും സംസ്ഥാനത്ത് പവര്‍കട്ട് തുടരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement