Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികില്‍സയിലിരിക്കെ മരിച്ചു.

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികില്‍സയിലിരിക്കെ മരിച്ചു. 
കൊല്ലം:  പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികില്‍സയിലിരിക്കെ മരിച്ചു. കുണ്ടറയിലാണ് സംഭവം. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
       മരണത്തിനു പിന്നാലെ കുണ്ടറ പോലീസിനെതിരേ ഗുരുതര ആരോപണവുമായി സിയാദിന്റെ കുടുംബം രംഗത്തെത്തി. പൊലീസ് മര്‍ദ്ദനത്തില്‍ സിയാദിന്റെ വാരിയെല്ല് പൊട്ടിയതായാണ് കുടുംബം ആരോപിക്കുന്നത്. കുണ്ടറ സ്റ്റേഷനിലെ എസ്‌ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ക്ക് എതിരെയാണ് കുടുംബത്തിന്റെ ആരോപണം. ജൂണ്‍ 16ന് രാത്രിയാണ് ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച്‌ സിയാദിനെ പോലീസ് പിടിച്ചുകൊണ്ടു പോകുന്നത്. 13കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിലാണ് അയല്‍വാസിയായ സിയാദിനെ കസ്റ്റഡിയില്‍ എടുത്തത്. സിയാദിനെ വിട്ടുകിട്ടാന്‍ ഭാര്യയും മകളും പിറ്റേ ദിവസം, പോലീസ് സ്റ്റേഷനില്‍ ചെന്നു. അന്ന് മുഴുവന്‍ സമയവും കുടുംബം അവിടെ നിന്നിട്ടാണ് സിയാദിനെ പോലീസ് വിട്ടതെന്ന് അവര്‍ പറയുന്നു. സിയാദിന്റെ വാരിയെല്ലിന് പരിക്കുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി ഭാര്യ വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement