Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.


കോട്ടയം:  എസ്എച്ച് മൗണ്ടിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശിയായ യു. ബിബീഷ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 8 മണിയോടെയാണ് അപകടമുണ്ടായത്.
        പത്തനംതിട്ടയിൽ നിന്നും മൈസൂർക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ് ആണ് ബിബീഷിനെ ഇടിച്ചു വീഴ്ത്തിയത്. കോട്ടയം ഭാഗത്തു നിന്നും എത്തിയ ബസ്, എസ്എച്ച് മൗണ്ട് ജംഗ്ഷന് തൊട്ടുമുൻപ് സ്കൂട്ടറിൽ തട്ടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ സ്കൂട്ടർ, ബസ്സിന്റെ പിൻചക്രങ്ങൾക്ക് അടിയിലേക്കാണ് വീണത്. ഇയാളുടെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ചു തന്നെ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.

Post a Comment

0 Comments

Ad Code

Responsive Advertisement