Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യാത്രക്കാരന് ഹൃദയാഘാതം; ജീവൻ രക്ഷിക്കാനുള്ള സ്വകാര്യ ബസിന്റെ ഓട്ടം വിഫലമായി.

യാത്രക്കാരന് ഹൃദയാഘാതം; ജീവൻ രക്ഷിക്കാനുള്ള സ്വകാര്യ ബസിന്റെ ഓട്ടം വിഫലമായി.

കോട്ടയം: സ്വകാര്യ ബസിലെ യാത്രക്കിടയിൽ യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായി. ജീവൻ രക്ഷിക്കാനായി സ്വകാര്യ ബസ് പാഞ്ഞെങ്കിലും ശ്രമം വിഫലമായി.
        തൊടുപുഴ സ്വദേശി മാലപ്പറമ്പിൽ എം.എ. ആസാദാണ് (43) നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചത്. 
        കോട്ടയം - അരീപ്പറമ്പ് -പാമ്പാടി റൂട്ടിൽ സർവ്വീസ് നടത്തുന്ന സീബക്ക് ബസിൽ വച്ചാണ് സംഭവം. രാവിലെ 10.15ന് പാമ്പാടിയിൽ നിന്നും ബസ് നാഗമ്പടം ബസ് സ്റ്റാൻഡിലെത്തി ആളെ ഇറക്കുന്ന സമയത്താണ് ഫുട്ബോർഡിന് മുന്നിലെ സീറ്റിൽ യാത്രക്കാരൻ അനക്കമില്ലാതെ ഇരിക്കുന്നത് ബസ് ജീവനക്കാർ ശ്രദ്ധിച്ചത്. ഉടൻതന്നെ ഈ ബസിലെ തന്നെ യാത്രക്കാരിയായിരുന്ന നഴ്സും നാഗമ്പടം എയ്ഡ്പോസ്റ്റിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരും ചേർന്ന് പരിശോധിച്ചപ്പോൾ അബോധാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ് അതിവേഗം ഡ്രൈവർ റോണിയും കണ്ടക്ടർ റോജിയും പോലീസും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേയ്ക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
        കോട്ടയത്ത് മണർകാടാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ബസിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ ഇദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. കൈവശമുണ്ടായിരുന്ന  ബാഗിൽ നിന്നുള്ള മേൽവിലാസം പ്രകാരം വീട്ടുകാരെ വിവരം അറിയിച്ചു. നഴ്സ് ആയ നിഷയാണ് ഭാര്യ.

Post a Comment

0 Comments

Ad Code

Responsive Advertisement