കോട്ടയം: പുതുപ്പള്ളിയിൽ ഓടയിൽ ബൈക്കപകടത്തിൽ പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമൻ്റെ മകൻ വിഷ്ണു രാജ് (30) ആണ് മരിച്ചത്. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ ആയിരുന്നു. ബൈക്കിൽ ചങ്ങനാശേരി വഴി ദിവസവും പരുമലയിൽ നിന്നും വീട്ടിലേക്കു പോയിരുന്ന വിഷ്ണു രാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
രാത്രി മുഴുവൻ യുവാവ് പരിക്കേറ്റ് ഓടയിൽ കിടന്നെങ്കിലും ആരുമറിഞ്ഞില്ല. രാവിലെ നടക്കാൻ ഇറങ്ങിയ യാത്രക്കാരാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments