Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആനസവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം.

ആനസവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം.


ഇടുക്കി: ആന സവാരികേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പൻ മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ അറുപതാം മൈലിനും കല്ലാറിനും ഇടയിൽ കമ്പി ലൈനിൽ പ്രവർത്തിക്കുന്ന കേരള ഫാം ആന സവാരികേന്ദ്രത്തിലാണ് സംഭവം.
          രണ്ടാം പാപ്പാനായ കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.
ആനയുടെ അരികിൽ നിന്നിരുന്ന ബാലകൃഷ്ണനെ അപ്രതീക്ഷിതമായി ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement