Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൃദ്ധപിതാവിനെ ക്രൂരമായി മർദ്ദിച്ച്‌ മകൻ; പരിക്കേറ്റ പിതാവ് ആശുപത്രിയിൽ.

വൃദ്ധപിതാവിനെ ക്രൂരമായി മർദ്ദിച്ച്‌ മകൻ; പരിക്കേറ്റ പിതാവ് ആശുപത്രിയിൽ.


പത്തനംതിട്ട: തീയ്യാടിക്കലില്‍ അച്ഛനെ ക്രൂരമായി മർദ്ദിച്ച്‌ മകൻ. പരിക്കേറ്റ പാപ്പച്ചനെ (76) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
         അതിക്രൂരമായ മർദ്ദനമാണ് സാമുവല്‍ എന്ന പാപ്പച്ചന് ഏറ്റുവാങ്ങേണ്ടിവന്നത്. മകൻ ജോണ്‍സന്‍റെ വീടിനോട് ചേർന്നുള്ള ബന്ധുവീട്ടിലായിരുന്നു പാപ്പച്ചൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം ചോദിച്ചെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന മകൻ മരക്കമ്പ് കൊണ്ട് അതിക്രൂരമായി മർദ്ദിച്ചെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
        നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പെരുമ്പെട്ടി പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം. പാപ്പച്ചന്‍റെ വാരിയെല്ലുകള്‍ക്ക് അടക്കം പൊട്ടലുണ്ടെന്ന് ആശുപത്രിയില്‍ എത്തിയ ജനപ്രതിനിധികള്‍ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement