Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുലരി ഫിലിം അവാർഡ്‌സ് 2024 ന് എൻട്രികൾ ക്ഷണിച്ചു.

പുലരി ഫിലിം അവാർഡ്‌സ് 2024 ന് എൻട്രികൾ ക്ഷണിച്ചു.



തിരു.: 2017ൽ തുടക്കം കുറിച്ച് സിനിമ പ്രോഗ്രാമുകൾക്ക് മുൻതൂക്കം നൽകുന്ന സ്വതന്ത്രമായ ശൈലിയിലൂടെ ഏഴാം വർഷം പിന്നിടുന്ന മലയാളത്തിലെ ആദ്യ സിനിമ എന്റർടൈൻമെന്റ് ഐപി ടിവി ചാനലാണ് പുലരി ടിവി. എല്ലാ വർഷവും പുലരി ടിവി നടത്തിവരുന്ന ഷോർട്ട് ഫിലിം, വീഡിയോ ആൽബം, ഡോക്യുമെന്ററി എന്നിവയ്ക്ക് നൽകുന്ന പുലരി ടിവി അവാർഡുകൾ ജനശ്രദ്ധ നേടിയിട്ടുള്ളതാണ്.
സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയെപ്പോലെ അപേക്ഷിച്ചിട്ടുള്ള ചിത്രങ്ങളിൽ നിന്ന് മാത്രം ചലച്ചിത്ര രംഗത്തുള്ള പ്രമുഖരായ ജൂറി അംഗങ്ങൾ വളരെ സുതാര്യമായി തിരഞ്ഞെടുക്കുന്നവയ്ക്കു മാത്രം അവാർഡുകൾ നൽകിവരുന്നു. ഈ വർഷം മുതൽ ഫീച്ചർ ഫിലിം, ഷോർട്ട് ഫിലിം, വീഡിയോ ആൽബം, ടിവി പ്രോഗ്രാംസ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് പുലരി ഫിലിം അവാർഡ്‌സ* നടത്തുക. എല്ലാ വർഷവും ഡിസംബറിലാണ് അവാർഡ് വിതരണം നടത്തിവരാറുള്ളത്. ഈ വർഷവും ഡിസംബറിൽ തിരുവനന്തപുരത്ത് വച്ചാണ് അവാർഡ് വിതരണം നടത്തുന്നത്.

       www.pularitv.com എന്ന വെബ് സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാം. ഷോർട്ട് ഫിലിം / ആൽബം എൻട്രികൾ അയയ്‌ക്കേണ്ട അവസാന തിയതി ജൂലൈ 15.

Post a Comment

0 Comments

Ad Code

Responsive Advertisement