Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. 


പാലാ: ഈരാറ്റുപേട്ട പാലാ റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കളത്തൂക്കടവ് കുന്നപ്പള്ളിൽ എബിൻ ആണ് മരിച്ചത്. പാലാ റോഡിൽ അമ്പാറ അമ്പലം ജങ്ഷൻ സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. 
       ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ ജോലിസ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനടയിൽ പാലാ ഭാഗത്തുനിന്നും വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എബിനെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement