Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം.

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം.



തൃശൂർ: കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി വലിയ വീട്ടിൽ വേണുവിൻ്റെ മകൻ ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്. സുഹൃത്തുക്കൾക്ക് സന്ദേശം നൽകിയാണ് ഇയാൾ കരുവന്നൂർ വലിയപാലത്തിന് മുകളിൽ നിന്നും പുഴയിലേയ്ക്ക് ചാടിയത്. കനത്ത മഴയിൽ കരുവന്നൂർ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാൽ നല്ല അടിയൊഴുക്കും പുഴയിൽ ഉണ്ട്. ഇരിങ്ങാലക്കുട പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചു.
      കരുവന്നൂർ വലിയപാലത്തിൽ നിന്ന് ചാടി ആത്മഹത്യ ശ്രമം ചുരുങ്ങിയ കാലത്തിനുള്ളിൽ എട്ടോളം പേരാണ് നടത്തിയത്. പാലത്തിൽ ഫെൻസിങ് നടത്തുമെന്ന് അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

0 Comments

Ad Code

Responsive Advertisement