Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ച പൊലീസുകാരന് സസ്പെൻഷൻ.

പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ച പൊലീസുകാരന് സസ്പെൻഷൻ.


കണ്ണൂർ‌: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്‍റെ അതിക്രമം. പെട്രോൾ അടിച്ചതിനു പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ചു. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് ഈ അക്രമം കാട്ടിയത്. പള്ളിക്കുളം സ്വദേശിയായ അശോക് അനിലിനെയാണ് പെട്രോള്‍ അടിച്ച് പണം ചോദിച്ചപ്പോൾ, പണം നല്‍കാതെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചത്. കാറിന്റെ ബോണറ്റില്‍ തൂങ്ങി കിടന്ന ജീവനക്കാരനെയും കൊണ്ട് കാര്‍ ഏറെ ദൂരം പോയി. കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിന്‍റെ നിയന്ത്രണം വിട്ടുവെന്നാണ് കാരണം പറഞ്ഞത്.
       അതേസമയം, പെട്രോള്‍ പമ്പില്‍ ഗുണ്ടായിസം കാണിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഐജി നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്തോഷ് കുമാറിന് എതിരെയാണ് നടപടി.


Post a Comment

0 Comments

Ad Code

Responsive Advertisement