Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സംശയം.

കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സംശയം.

ഇടുക്കി: കുമളിയില്‍ കാർ കത്തി മരിച്ചയാളെ തിരിച്ചറഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യനാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.  
      ഇന്നലെ അറുപത്തിയാറാം മൈലില്‍ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. കാറിൽ തീ പടരുന്നതു കണ്ട് പിന്നാലെ വന്ന ബൈക്ക് യാത്രികൻ, കാറിനൊപ്പമെത്തി, കാറിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ നിയന്ത്രണം തെറ്റി കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് തീപടരുകയായിരുന്നു. പിന്നാലെയെത്തിയ ബസിൽ നിന്ന് ഇറങ്ങി ഓടിയെത്തിയ ഒരു യാത്രക്കാരൻ കയ്യിൽ മരക്കമ്പ് ഉപയോഗിച്ച് കാറിൻ്റെ ഗ്ലാസ് തകർത്തെങ്കിലും കാറിനുള്ളിൽ ഉണ്ടായിരുന്ന റോയ് സെബാസ്റ്റ്യനെ  പുറത്തെടുക്കാനായില്ല. പീരുമേട്ടിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. കാറിനകത്ത് റോയി മാത്രമാണ് ഉണ്ടായിരുന്നത്. ഒരാൾ കൂടി ഉണ്ടായിരുന്നുമെന്ന് ഇന്നലെ സ്ഥിതീകരിക്കാത്ത റിപ്പോർട്ട് ഉണ്ടായിരുന്നു. റോയിയുടെ മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റിയതായി പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement