Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വലിയ കല്ലെടുത്ത് ആഴമുള്ള കിണറ്റിലിട്ട ശേഷം ഗൃഹനാഥന്‍ ഒളിച്ചിരുന്നു; വട്ടം കറങ്ങി ഫയര്‍ ഫോഴ്സ്.

വലിയ കല്ലെടുത്ത് ആഴമുള്ള കിണറ്റിലിട്ട ശേഷം ഗൃഹനാഥന്‍ ഒളിച്ചിരുന്നു; വട്ടം കറങ്ങി ഫയര്‍ ഫോഴ്സ്.


പത്തനംതിട്ട: കുടുംബ കലഹത്തെ തുടര്‍ന്ന് കിണറ്റില്‍ ചാടിയെന്ന് ധരിപ്പിക്കാൻ ശ്രമിച്ച ഗൃഹനാഥന്‍ ഫയർ ഫോഴ്സിനെ വട്ടംകറക്കി. കൊടുമണ്‍ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) ആണ് ഫയർ ഫോഴ്സിനെ 80 അടി താഴ്ചയുള്ള കിണറ്റില്‍ ചാടിച്ചത്. ഇയാള്‍ കിണറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് രാത്രി മൂന്നു മണിക്കൂറോളം അഗ്നിരക്ഷാസേനയും നാട്ടുകാരും കിണറ്റിനുള്ളില്‍ ആളെ തിരഞ്ഞു. ഒടുവില്‍ ആള്‍ താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്ന ജോസിനെ രാവിലെ കണ്ടെത്തി.
       ജോസ് കിണറ്റില്‍ ചാടിയെന്ന വീട്ടുകാരുടെ സന്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി അടൂരില്‍ നിന്നും അഗ്നിരക്ഷാസേനയുടെ ടീം സ്ഥലത്തെത്തിയത്. ഏകദേശം 80 അടിയോളം താഴ്ചയുള്ള കിണറ്റില്‍ പാതാളക്കരണ്ടി ഉപയോഗിച്ച്‌ പരിശോധന നടത്തുകയും നാട്ടുകാരായ രണ്ടു പേരോടൊപ്പം കിണറ്റില്‍ മുങ്ങി പരിശോധിച്ചിട്ടും ആളെ കണ്ടെത്താനായില്ല. 11 മണിയോടെ വീട്ടില്‍ നിന്നും ജോസ് പുറത്തിറങ്ങുകയും തുടര്‍ന്ന് കിണറ്റില്‍ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു എന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. രാത്രി 10 മണിയോടെ വീട്ടില്‍ വഴക്ക് നടന്നതായി വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് ആളെ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടുകാര്‍ സമീപത്ത് വീണ്ടും തെരഞ്ഞപ്പോള്‍ തൊട്ടടുത്ത ആള്‍ താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്ന ജോസിനെയാണ് കണ്ടത്. രാത്രി വീടിന് പുറത്തിറങ്ങിയപ്പോള്‍ കിണറ്റില്‍ ചാടിയെന്ന് ധരിപ്പിക്കാന്‍ വലിയ കല്ല് കിണറ്റിലിട്ട ശേഷം സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. അടൂര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷിബു, ശ്രീജിത്ത്, സുജിത്ത്, ദീപേഷ്, റജി, വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.

Post a Comment

0 Comments

Ad Code

Responsive Advertisement