Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സൂപ്പർ മാർക്കറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ.

സൂപ്പർ മാർക്കറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ.

കോട്ടയം : ബിവറേജസ് കോർപ്പറേഷന്റെ മണിപ്പുഴയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും മദ്യം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേരൂർക്കട സ്വദേശി (വാകത്താനം പുതുശ്ശേരി ഭാഗത്ത് അച്ഛൻപറമ്പിൽ വീട്ടിൽ  ഇപ്പോൾ താമസം) വിഷ്ണു റ്റി.എം. (30) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ പല ദിവസങ്ങളിലായി കോട്ടയം കോടിമതയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ  സൂപ്പർ മാർക്കറ്റിൽ നിന്നും 60,000 രൂപ വിലവരുന്ന പല ബ്രാൻഡിലുള്ള മദ്യം ഹെൽമെറ്റ് ധരിച്ച്  ഇതിനുള്ളിൽ കടന്ന് മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. മദ്യം മോഷണം പോയതായി കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാർ ചിങ്ങവനം പോലീസിൽ പരാതി നൽകുകയും പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസം ബൈക്കുമായെത്തിയ യുവാവിനെ ജീവനക്കാർ തിരിച്ചറിയുകയും തുടർന്ന് പോലീസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ, പോലീസ് എത്തുന്നതിന് മുമ്പ് ഇയാൾ ഇവിടെ കടന്നു. തുടർന്ന് പോലീസ് 
നടത്തിയ തിരിച്ചിലിയാണ് ഇയാളെ പിടികൂടിയത്. ചിങ്ങവനം സ്റ്റേഷൻ എസ്ഐ സജീർ, സദക്കത്തുള്ള, എഎസ്ഐ അനിൽ, സിപിഒ സത്താർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement