Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊങ്കൺ പാതയിൽ വെള്ളക്കെട്ട്; നിരവധി ട്രെയിനുകൾ വഴി തിരിച്ചുവിടും.

കൊങ്കൺ പാതയിൽ വെള്ളക്കെട്ട്; നിരവധി ട്രെയിനുകൾ വഴി തിരിച്ചുവിടും.


മംഗളൂരു: കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് ഈ വഴി പോകേണ്ട ട്രെയിനുകൾ വഴി തിരിച്ചുവിടാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു. ഗോവയ്ക്ക് സമീപം പര്‍നേം തുരങ്കത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഇത്. നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്നതിനാലാണ് സര്‍വീസുകൾ വഴിമാറ്റി വിടാൻ തീരുമാനിച്ചത്.
       കേരളത്തിൽ നിന്നും കൊങ്കൺ വഴി ഇന്നലെ (09-07-2024, ചൊവ്വ) പുറപ്പെട്ട 19577 തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ് കുംത സ്റ്റേഷൻ വരെയും 16336 നാഗർകോവിൽ- ഗാന്ധിധാം എക്സ്പ്രസ് ഉഡുപ്പി വരെയും 12283 എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസ് ജോക്കാട്ടെ വരെയും ഇന്ന് പുറപ്പെട്ട 22655 എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസ് തലശേരി വരെയും എത്തിയിട്ടുണ്ട്. ഈ വണ്ടികളെല്ലാം പിന്നിലേയ്ക്ക് തിരിച്ച് ഷൊർണ്ണൂർ, ഈറോഡ്, ധർമ്മവാരം, ഗുണ്ടയ്ക്കൽ, റായ്ച്ചൂർ, വാഡി, സോളാപ്പൂർ, പുനെ, കല്യാൺ, പൻവേൽ വഴി തിരിച്ചു വിട്ടു.
       ഇന്ന് രാവിലെ പുറപ്പെടേണ്ട 16346 തിരുവനന്തപുരം- ലോകമാന്യതിലക് എക്സ്പ്രസ് വൈകുന്നേരം 4.55ന് മാത്രമേ പുറപ്പെടുകയുള്ളൂ. ഈ വണ്ടി ഷൊർണ്ണൂരിൽ നിന്ന് തിരിഞ്ഞ്, മേൽപ്പറഞ്ഞ റൂട്ടിലൂടെയാകും പൻവേലിൽ എത്തിച്ചേരുക.

Post a Comment

0 Comments

Ad Code

Responsive Advertisement