Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അർജ്ജുൻ വിഷയം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു.

അർജ്ജുൻ വിഷയം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു.

ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജ്ജുജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നതിനിടയിൽ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം ഗൗരവമുള്ളതാണെന്നു നിരീക്ഷിച്ച ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നാളെത്തന്നെ മറുപടി നൽകാൻ ആവശ്യപ്പെട്ടു . ഇതുവരെയുള്ള രക്ഷാ ദൗത്യത്തിൻ്റെ വിവരങ്ങൾ ക‍ർണാടക സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു.

     അതേസമയം, ഗം​ഗാവലി പുഴയിൽ സി​ഗ്നൽ ലഭിച്ച ഭാ​ഗത്ത് മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്. ബോറിങ് യന്ത്രം ഉപയോ​ഗിച്ച് ആഴത്തിൽ തുരന്നുള്ള പരിശോധനയാണ് നടക്കുന്നത്. കനത്തമഴ തിരച്ചിലിന് തടസ്സമാകുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement