Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജോൺ വി. സാമുവൽ കോട്ടയംജില്ലാ കളക്ടറായി ചുമതലയേറ്റു.

ജോൺ വി. സാമുവൽ കോട്ടയം
ജില്ലാ കളക്ടറായി ചുമതലയേറ്റു.


കോട്ടയം: കോട്ടയത്തിൻ്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ഐഎഎസ് ചുമതലയേറ്റു.  കളക്ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് ഐഎഎസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ശിരസ്തദാർ എസ്.എൻ. അനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. എഡിഎമ്മിൽ നിന്നാണ് ചുമതലയേറ്റത്.
         2015 ഐഎഎസ് ബാച്ചുകാരനാണ്. തിരുവനന്തപുരം സ്വദേശിയായ ജോൺ വി.സാമുവൽ.
പിന്നാക്ക വികസന വകുപ്പ്  ഡയറക്ടറായി പ്രവർത്തിച്ചു വരവെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്.
ആലപ്പുഴ ജില്ലാ കളക്ടർ, ഭൂജല വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്പ്‌മെന്റ് കമ്മീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement