Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആര്‍ടിസിയ്ക്ക് വീണ്ടും സര്‍ക്കാര്‍ സഹായം.

കെഎസ്ആര്‍ടിസിയ്ക്ക് വീണ്ടും സര്‍ക്കാര്‍ സഹായം.


തിരു.: ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാനായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5777 കോടി രൂപ കോർപ്പറേഷന്‌ സഹായമായി കൈമാറി. മാസങ്ങളായി ശമ്പളവും പെൻഷനും മുടങ്ങിയിരുന്നു. ജോലി ചെയ്യുന്ന ജീവനക്കാരും പെൻഷൻ വാങ്ങുന്നവരും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഇതോടെ മുടങ്ങി കിടക്കുന്ന പെൻഷനും ശമ്പളവും വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments

Ad Code

Responsive Advertisement