Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാരക മയക്കുമരുന്നുമായി എംആർഐ ടെക്നീഷ്യൻ പിടിയിൽ.

മാരക മയക്കുമരുന്നുമായി എംആർഐ ടെക്നീഷ്യൻ പിടിയിൽ.

 



കോട്ടയം: യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വില്പന നടത്തുന്നതിനായി സൂക്ഷിച്ച 678 ഗ്രാം എംഡിഎംഎ യുമായി എംആർഐ ടെക്നീഷ്യൻ പിടിയിലായി. കുഴിമറ്റം സ്വദേശി സിബിൻ സജിയെ (30) ആണ് കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.പി. സിബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി. ആനന്ദരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്.
         പ്രതി, ചിങ്ങവനം കുരിശുപള്ളിക്ക് സമീപത്തു വച്ച് മാരക മയക്കുമരുന്ന് വില്പ്പന നടത്തുവാൻ പോകുമ്പോൾ എക്സൈസ് സംഘം വളഞ്ഞ് പിടികൂടുകയായിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്ത് വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പ്രതി ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ ആശുപത്രിയിലെ ടെക്നീഷ്യനായി ജോലി ചെയ്തു വരുന്നതിനാൽ ഇയാളുടെ കൈയ്യിൽ നിന്നും മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്ന നിരവധിയാളുകൾ ഉണ്ടെന്ന് എക്സൈസ് കരുതുന്നു.
          കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.കേസ് മയക്കുമരുന്നു കേസുകൾ കൈകാര്യം ചെയ്യുന്ന തൊടുപുഴയിലെ എൻഡിപിഎസ് പ്രത്യേക കോടതിയിലേക്ക് മാറ്റും.
       റെയ്ഡിൽ അസിസ്റ്റന്റ്എ എക്സൈസ് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ എ.പി., കണ്ണൻ സി., സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു വിനോദ്, അരുൺ കെ.എസ്., വനിത സിവിൽ എക്സൈസ് ഓഫീസർ രജനി, എക്സൈസ് ഡ്രൈവർ അനസ് സി.കെ. എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement