Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എം പോക്സ് രോഗ ലക്ഷണത്തോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എം പോക്സ് രോഗ ലക്ഷണത്തോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മലപ്പുറം: എം പോക്സ് രോഗ ലക്ഷണത്തോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്നു ഒരാഴ്ച മുമ്പ്  നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗം ഒപിയിൽ ചികിത്സ തേടിയത്. ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.
      എംപോക്‌സാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുക ആണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ വെസ്റ്റേണ്‍ ആഫ്രിക്കയില്‍ നിന്നെത്തിയ യുവാവിനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈ മുതല്‍ രാജ്യത്ത് സ്ഥിരീകരിച്ച മുപ്പതോളം കേസുകള്‍ക്ക് സമാനമായ ക്ലേഡ് 2 സ്ട്രെയിനിലുള്ള വൈറസാണ് രോഗിയില്‍ കണ്ടെത്തിയിരിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയല്‍ രാജ്യങ്ങളിലും ക്ലേഡ് 1 വൈറസ് പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement