Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യക്ക് അഞ്ചാം കിരീടം.

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യക്ക് അഞ്ചാം കിരീടം.


ന്യൂഡൽഹി: ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയെ തകർത്ത് നിലവിലെ ചാംപ്യൻമാരായ ഇന്ത്യക്ക് കിരീടം. അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ട്രോഫി കിരീടം നേടുന്നത്.
         ആതിഥേയരായ ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. 51-ാം മിനിറ്റിൽ ജുഗ‌രാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ ഏഴു മിനിറ്റു മാത്രം ബാക്കി നിൽക്കെ അഭിഷേക് നൽകിയ പാസിൽ നിന്നായിരുന്നു ജുഗ‌രാജ് ഗോളടിച്ചത്. മത്സരത്തിന്റെ നാലാം ക്വാർട്ടറിലാണ് ചൈനീസ് പ്രതിരോധം തകർത്ത് ഇന്ത്യ മുന്നിലെത്തിയത്. ഗോൾ വഴങ്ങാതിരിക്കാൻ പ്രതിരോധക്കോട്ട കെട്ടിയ ചൈനയെ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇന്ത്യ തകർത്ത് എറിയുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement