Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശൂരിൽ വൻ ജിഎസ്‌ടി റെയ്‌ഡ്: 140 കിലോയോളം സ്വർണ്ണം കണ്ടെത്തി.

തൃശൂരിൽ വൻ ജിഎസ്‌ടി റെയ്‌ഡ്: 140 കിലോയോളം സ്വർണ്ണം കണ്ടെത്തി.

തൃശൂർ: സ്വർണ്ണാഭരണ നിർമമാണ ഫാക്ടറികളിലും വീടുകളിലും ഫ്ലാറ്റുകളിലും അടക്കം നഗരത്തിൽ 74 ഇടത്ത് സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ പരിശോധന. 104 കിലോ അനധികൃത സ്വർണ്ണം പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരം അഞ്ചിന് ആരംഭിച്ച പരിശോധന രാവിലെയും തുടർന്നു. നൂറുകണക്കിന് ഉദ്യോഗസ്‌ഥർ എത്തി ഒരേസമയം വിവിധ സ്‌ഥാപനങ്ങളിൽ പരിശോധന നടത്തുതുകയായിരുന്നു.
         സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് ആണ് ഇതെന്നാണു സൂചന. ജ്വല്ലറികളിൽ പരിശോധനയ്ക്ക് എത്തിയ ജിഎസ്ടി സംഘം  ആസൂത്രണം തുടങ്ങിയത് ആറുമാസം മുമ്പ് മുതലാണ്. ജിഎസ്ടി സംഘം പരിശോധനയ്ക്ക് എത്തിയത് ടൂറിസ്റ്റ് സംഘം എന്ന രീതിയിലാണ്. അറുനൂറോളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് രണ്ടു ദിവസങ്ങളിലായി തൃശ്ശൂരിലെ സ്വർണ്ണക്കടകളിൽ റെയ്ഡിന് എത്തിയത്. എറണാകുളത്തു നിന്നും വലിയ ടൂറിസ്റ്റ് ബസ്സുകളിലും വാനുകളിലും ആയാണ് സംഘം എത്തിയത്. അയൽക്കൂട്ടങ്ങളുടെ പേരിൽ ടൂറിസ്റ്റ് സംഘങ്ങൾ എന്ന ബാനർ കെട്ടിയായിരുന്നു ജിഎസ്ടി സംഘത്തിന്റെ വരവ്. സ്വർണ്ണം വാങ്ങാൻ എന്ന നാട്യത്തിലാണ് ഉദ്യോഗസ്ഥർ പല കടകളിലും കയറിയത്. 10 മുതൽ 15 വരെ പേരടങ്ങുന്ന സംഘങ്ങളായിരുന്നു ഓരോ കടകളിലും പരിശോധനയ്ക്ക് എത്തിയത്. ആറുമാസം നീണ്ട നിരീക്ഷണത്തിനോടുവിലാണ് പരിശോധന നടത്തേണ്ട കടകൾ സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് എറണാകുളത്ത് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ട്രെയിനിങ് ക്യാമ്പ് എന്ന പേരിൽ ഉദ്യോഗസ്ഥരെ സംഘടിപ്പിച്ചു. തൃശൂരിൽ ഓഡിറ്റ് വിഭാഗത്തിന്റെ ട്രെയിനിങ് ക്യാമ്പും ആരംഭിച്ചു. തലപ്പത്തുള്ള ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു റെയ്ഡിനെക്കുറിച്ചുള്ള വിവരം ഉണ്ടായിരുന്നത്. ട്രെയിനിങ് ക്യാമ്പുകളിൽ നിന്നാണ് ഉദ്യോഗസ്ഥരെ വാഹനങ്ങളിൽ കയറ്റി ടൂറിസ്റ്റ് സംഘം എന്ന ലേബലിൽ തൃശ്ശൂരിൽ എത്തിച്ചത്. തുടർന്നാണ് പരിശോധന ആരംഭിച്ചത്. 
         ഇന്നലെ വൈകുന്നേരം ആരംഭിച്ച പരിശോധന ഇന്നും തുടരുകയാണ്. 140 കിലോയിലേറെ സ്വർണ്ണം ഇതുവരെ കണ്ടു കെട്ടിയിട്ടുള്ളതായാണ് വിവരം. ബില്ലടയ്ക്കാതെയും അനധികൃതമായും സൂക്ഷിച്ച സ്വർണ്ണമാണ് കണ്ടുകെട്ടിയതെന്ന് ജിഎസ്ടി  ഉദ്യോഗസ്ഥർ പറഞ്ഞു. നികുതി അടയ്ക്കാതെ വിൽപ്പന നടത്തിയതിന്റെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണ്ണത്തിന് 5% പിഴ ഈടാക്കിയ ശേഷം വിട്ടുകൊടുക്കാനാണ് സാധ്യത. പിഴ ഒടുക്കാത്ത പക്ഷം സ്വർണ്ണം സർക്കാരിലേക്ക് കണ്ടുകെട്ടും. സംസ്ഥാന ജിഎസ്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡ് ആണ് രണ്ടു ദിവസങ്ങളിലായി തൃശ്ശൂരിൽ നടക്കുന്നത്. 
        സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വർണ്ണ ഇടപാടുകൾ നടക്കുന്ന സ്ഥലമാണ് തൃശ്ശൂർ. കുടിൽ വ്യവസായം പോലെ വീടുകളിലും ചെറിയ പെട്ടിക്കടകളിലും വരെ സ്വർണ്ണക്കച്ചവടം നടക്കുന്നുണ്ട്. ഇതിനൊന്നും ജിഎസ്ടി രജിസ്ട്രേഷൻ നിയമങ്ങൾ പാലിക്കുന്നില്ല. മാത്രമല്ല കൃത്യമായി നികുതി കൊടുക്കുന്നുമില്ല. വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് ജിഎസ്ടി വിഭാഗം പരിശോധന നടത്താൻ തീരുമാനമെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement