Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്.

മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്.


തിരു.: കെ.എം. അനൂപിന് കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ അവാർഡ്. കാനായി കുഞ്ഞിരാമൻ ചെയർമാനും പ്രശസ്ത എഴുത്തുകാരൻ എം. ചന്ദ്രപ്രകാശ് ജനറൽ സെക്രട്ടറിയുമായ മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷന്റെ താമരത്തോണി സാഹിത്യോത്സവും വിവിധ മേഖലകളിലെ രചനകൾക്കുള്ള പുരസ്കാരങ്ങളുമാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 27 ഞായറാഴ്ച കണ്ണൂരിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
    വൈജ്ഞാനിക മേഖലയിലെ മികച്ച രചനയ്ക്കുള്ള പുരസ്കാരത്തിനാണ് കോട്ടയം ഏറ്റുമാനൂർ സ്വ​ദേശിയായ കെ.എം. അനൂപ് അർഹനായത്. അദ്ദേഹത്തിന്റെ 'നമുക്ക് വിജയിക്കാം' എന്ന പൂർണ്ണ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. 'യോ​ഗ: പഠനവും പരിശീലനവും' എന്ന പുസ്തകവും അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
         നവമാധ്യമ പ്രവർത്തകനും പ്രാസംഗികനുമായ കെ.എം. അനൂപിന് മികച്ച നവമാധ്യമരം​ഗത്തെ പ്രവർത്തനങ്ങൾക്കുള്ള സോഷ്യൽ ജസ്റ്റിസ് ഫോറം അവാർഡും റെഡ് ക്രോസ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണിതാവായും പങ്കെടുത്തിരുന്നു. മലയാളം ഓൺലൈൻ മീഡിയ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറിയും മലയാളശബ്ദം ന്യൂസ് ചീഫ് എഡിറ്ററുമാണ്. യോ​ഗാ പരിശീലന രം​ഗത്തും സജീവമാണ് കെ.എം. അനൂപ്. 

Post a Comment

0 Comments

Ad Code

Responsive Advertisement