Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന രോഗി കട്ടിലില്‍ നിന്ന് താഴെ വീണ് മരിച്ചു.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന രോഗി കട്ടിലില്‍ നിന്ന് താഴെ വീണ് മരിച്ചു.
തിരു.: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി കട്ടിലില്‍ നിന്ന് താഴെ വീണ് മരിച്ചു. പടപ്പക്കര ലെനിൻ ഭവനത്തില്‍ വില്‍ഫ്രഡ് (62) ആണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വില്‍ഫ്രഡിൻ്റെ മകൻ ലെനിൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
         കഴിഞ്ഞ മെയ് 25 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ചാം വാർഡില്‍ 17-ാം നമ്പർ ബെഡില്‍ ചികിത്സയിലായിരുന്നു വില്‍ഫ്രഡ്. മെയ് 30ന് വൈകുന്നേരം അഞ്ചരയോടെയാണ് അദ്ദേഹം തറയില്‍ കമിഴ്ന്നു വീണത്. ഡോക്ടർമാർ പരിശോധിച്ച ശേഷം നില ഗുരുതരമായതിനാല്‍ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി. എന്നാല്‍, ഒരു മണിക്കൂറിനകം വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ ലെനിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 194 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ലെനിൻ നേരിട്ട് സ്റ്റേഷനില്‍ ഹാജരായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement