Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം; ആനയുടെ കുത്തേറ്റ് യുവാവ് മരിച്ചു.

കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം; ആനയുടെ കുത്തേറ്റ് യുവാവ് മരിച്ചു.
തിരു : കേരള- തമിഴ്‌നാട് അതിർത്തി മേഖലയായ വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാനയുടെ ആക്രമണത്തിൽ കാഞ്ഞിരംപാറ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. നാരായണൻ –ഭവാനി ദമ്പതികളുടെ മകനായ രാജേഷ് ആണ് മരിച്ചത്. 
       പ്രദേശത്ത് ആദ്യമായാണ് കാട്ടാന ഇറങ്ങുന്നത്. കൃഷിയിടത്തിലേക്ക് എത്തിയ കാട്ടാനയെ വിരട്ടി ഓടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് കയറി സുരക്ഷിതരാകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. രാജേഷിനെ കാട്ടാന നെഞ്ചിലും വയറിലും കുത്തിയതോടെ സംഭവസ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു.
       കരിഞ്ചിറ–പേണു മേഖലയിലാണ് നാല് കാട്ടാനകൾ ഇറങ്ങിയത്. ഇതിൽ രണ്ടെണ്ണം വനത്തിലേക്ക് മടങ്ങിയെങ്കിലും രണ്ട് ആനകൾ ഇപ്പോഴും തമിഴ്‌നാട് അതിർത്തിയോട് ചേർന്ന ജനവാസ മേഖലകളിൽ തുടരുന്നതായാണ് വിവരം. വനപാലകർ ഇവയെ കാട്ടിലേക്ക് തിരിച്ചു കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement