Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട്ടിൽ മണ്ണിടിച്ചിൽ : മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു.

വയനാട്ടിൽ മണ്ണിടിച്ചിൽ : മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു.
വയനാട് : കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് മരണം. ഏഴ് പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഏഴോളം പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രഥമിക വിവരം.
        തുരങ്കപാത നിര്‍മ്മിക്കുന്നതിനായി എടുത്തു കൂടിയിട്ടിരുന്ന മണ്ണ് ഇടിഞ്ഞു വീണതായാണ് വിവരം. തൊഴിലാളികളെ കൊണ്ടുവന്ന ബസിന് മുകളിലേക്കാണ് മണ്ണ് വീണത്. ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപമാണ് സംഭവം. പാലം മുഴുവനായി മണ്ണ് മൂടിയ നിലയിലാണ്.  എന്‍ഡിആര്‍എഫ് ടീം സ്ഥലത്ത് എത്തിയിട്ടുണ്ട്.
        തുരങ്കപാത നിര്‍മ്മിക്കുന്ന ഉദ്യോഗസ്ഥരുടെ കള്ളാടി ഭാഗത്തെ ഓഫീസിനോടു ചേര്‍ന്ന സ്ഥലത്തു നിന്ന് ഒരാളെ മണ്ണിനയിടിയില്‍ നിന്ന് രക്ഷപ്പെടുത്തി. ഇയാളെ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റി. വയനാട് മീനാക്ഷിപാലത്തിന് സമീപം വലിയ തോതില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. ജില്ലയില്‍ ശക്തമായ മഴ ഇന്നലെ പെയ്തിരുന്നു. ഇന്നും മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണ് നീക്കിയാല്‍ മാത്രമാണ് എത്ര പേര്‍ കുടുങ്ങി എന്ന് മനസിലാകൂ.
       തുരങ്കപാതയുടെ ജോലിക്കാരെ കൊണ്ടുവന്ന വാഹനം മാത്രമല്ല, മറ്റു ചില സ്വകാര്യ വാഹനങ്ങളും മണ്ണിനടിയില്‍ കുടങ്ങിയെന്ന് കരുതുന്നുണ്ട്. ടൂറിസം മേഖല കൂടി ആയതിനാല്‍ എത്ര പേര്‍ എത്തി, എത്ര വാഹനങ്ങള്‍ എന്നീ കാര്യങ്ങളെല്ലാം ഇനിയും അറിയേണ്ടതുണ്ട്. മീനാക്ഷിപ്പാലത്തിന് സമീപമാണ് വലിയ തോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. റോഡിലേക്ക് മണ്ണ് വീണതിനാല്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. കൂടുതല്‍ പേരെ മണ്ണിന് അടിയില്‍ നിന്ന് പുറത്തെടുക്കുന്നുണ്ട്. ഇതുവരെ 7 പേരെ രക്ഷപ്പെടുത്തി എന്നാണ് വിവരം. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുമ്പു തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement