Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉക്രയനിൽ റഷ്യൻ ആക്രമണം: ഒരു മലയാളി ഉൾപ്പടെ 10 നാവികർ മരിച്ചു.

ഉക്രയനിൽ റഷ്യൻ ആക്രമണം: ഒരു മലയാളി ഉൾപ്പടെ 10 നാവികർ മരിച്ചു.
കീവ്: യുക്രൈനിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിനു നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ (26) അടക്കം 10 നാവികർ കൊല്ലപ്പെട്ടു. ഗിനിയ-ബിസാവു പതാകയുള്ള 'ഗോൾഡൻ ലിയോ' എന്ന ചരക്കു കപ്പലിലാണ് ആക്രമണമുണ്ടായത്. ഒഡേസ തീരത്തുണ്ടായിരുന്ന കപ്പലിനു നേരെ റഷ്യൻ ക്രൂസ് മിസൈൽ പതിക്കുകയായിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യൻ, സിറിയൻ നാവികരാണ് കൊല്ലപ്പെട്ടത്.
         കരിങ്കടൽ മേഖലയിൽ കഴിഞ്ഞ കുറച്ചുകാലമായി ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ റഷ്യ വർദ്ധിപ്പിച്ചിട്ടുണ്ട്. റഷ്യയിലെ ഇന്ധന സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ഉക്രൈനും പ്രത്യാക്രമണം നടത്തുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement