Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോകകപ്പ് ഫുട്ബോൾ: എംബാപ്പേ ഗോളടി വീരൻ, റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ.

ലോകകപ്പ് ഫുട്ബോൾ: എംബാപ്പേ ഗോളടി വീരൻ, റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ.
ന്യൂയോർക്ക്: ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിനു പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ. 
       ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബോൾ' പുരസ്കാരം സ്പെയിനിന്റെ ക്യാപ്റ്റനും മധ്യനിരയിലെ ജനറലുമായ റോഡ്രി സ്വന്തമാക്കി. ലോകകപ്പിലുടനീളം സ്പാനിഷ് കോട്ട കാത്ത ഉനായി സിമോൺ മികച്ച ഗോൾ കീപ്പർക്കുള്ള 'ഗോൾഡൻ ഗ്ലൗ' പുരസ്കാരത്തിനും അർഹനായി. ഉനായി സിമോൺ 8 മത്സരങ്ങളിൽ നിന്ന് 7 ക്ലീൻ ഷീറ്റുകൾ നേടി റെക്കോർഡിട്ടു. ടൂർണമെന്റിലുടനീളം സ്പെയിനിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ റോഡ്രിയുടെ പ്രകടനമാണ് അവരെ കിരീടത്തിലേക്ക് നയിച്ചത്. മധ്യനിരയിൽ കളി നിയന്ത്രിക്കുന്നതിലും പ്രതിരോധത്തിന് കരുത്തു പകരുന്നതിലും റോഡ്രി കാഴ്ചവെച്ച അസാധാരണ മികവിനാണ് ഫിഫയുടെ ഗോൾഡൻ ബോൾ അംഗീകാരം. അതുപോലെ തന്നെ ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ നിരയായി സ്പെയിനെ മാറ്റിയതിൽ ഗോൾ കീപ്പർ ഉനായി സിമോണിന്റെ പങ്ക് നിർണ്ണായകമായിരുന്നു. ഫൈനലിൽ ഉൾപ്പെടെ നിർണ്ണായകമായ പല സേവുകളിലൂടെയും സിമോൺ ടീമിന്റെ രക്ഷകനായി മാറി. മികച്ച യുവതാരം (ബെസ്റ്റ് യംഗ് പ്ലയർ) പൗ കുബാർസി 19-ാം വയസ്സിൽ സ്പാനിഷ് പ്രതിരോധ നിരയിൽ മികച്ച പ്രകടനം നടത്തി.
       അതേസമയം, ടൂർണമെൻ്റിൽ നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ എങ്കിലും ഫ്രാൻസിന് തങ്ങളുടെ താരം കിലിയൻ എംബാപ്പേയ്ക്ക് 'ഗോൾഡൻ ബൂട്ട്' ലഭിച്ചത് ആശ്വാസമായി. എംബാപ്പേ 10 ഗോൾ നേടിയപ്പോൾ തൊട്ടു പിന്നിലുള്ള ലയണൽ മെസി 8 ഗോളുകളാണ് നേടിയിരുന്നത്. ഫൈനൽ മത്സരത്തിൽ ഗോൾ നേടാൻ മെസി യാതൊരു ശ്രമവും നടത്തിയതായി കാണാനായില്ല.
        ഫിഫ നൽകിയ മറ്റ് പ്രധാന റണ്ണർ-അപ്പ് വ്യക്തിഗത പുരസ്കാരങ്ങളിൽ സിൽവർ ബോളും സിൽവർ ബൂട്ടും അർജന്റീനയുടെ ലയണൽ മെസ്സി (8 ഗോളുകളും 4 അസിസ്റ്റുകളും) നേടി. ബ്രോൺസ് ബോൾ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും ബ്രോൺസ് ബൂട്ട് ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമും (7 ഗോളുകൾ) നേടി. ഫിഫ ഫെയർ പ്ലേ അവാർഡ് ഏറ്റവും കുറഞ്ഞ കാർഡുകൾ വാങ്ങിയ നെതർലാൻഡ്സ് ടീമിന് ലഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement