Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക കപ്പ് ഫുട്ബോൾ: സ്പെയിൻ വിജയി.

ലോക കപ്പ് ഫുട്ബോൾ: സ്പെയിൻ വിജയി.
ന്യൂയോർക്ക്: ലോക കപ്പ് ഫുട്ബോൾ മത്സരത്തിൽ സ്പെയിൻ വിജയിച്ചു. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്. പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ് സ്പെയിന്റെ വിജയഗോൾ നേടിയത്.
       നിശ്ചിത സമയത്ത് ഇരുടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് വിജയിയെ നിർണ്ണയിക്കാൻ എക്സ്ട്രാ ടൈം വേണ്ടി വന്നത്. രണ്ടാം പകുതിയുടെ അധിക സമയത്ത് എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് അർജന്റീന കളിച്ചത്. കളിയിൽ നിരവധി അവസരങ്ങൾ തുറന്നെടുത്തത് സ്പെയിൻ ആയിരുന്നെങ്കിലും അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ മികച്ച സേവ്കളാണ് അർജന്റീനയെ രക്ഷപ്പെടുത്തിയത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ നിക്കോ വില്യംസിന്റെ ഹെഡര്‍ പാസ് ഫെറാൻ ടോറസ് മികച്ച ഷോട്ടിലൂടെ വലയിലാക്കിയാണ് ലോകകപ്പ് സ്വന്തമാക്കിയത്. സ്പെയിന്റെ രണ്ടാം ലോക കിരീടമാണിത്. ഫൈനലിൽ കടന്ന എല്ലാ മത്സരങ്ങളും ജയിച്ച റിക്കാർഡും സ്പെയിന് സ്വന്തം. ഇതിന് മുമ്പ് ഒരിക്കൽ ഫൈനലിൽ കടന്നപ്പോഴും സ്പെയിൻ ലോക ചാമ്പ്യന്മാരായിരുന്നു.
       അതേസമയം, നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ എങ്കിലും ഫ്രാൻസിന് തങ്ങളുടെ താരം കിരിയൻ എംബാപ്പേയ്ക്ക് ഗോൾഡൻ ബൂട്ട് ലഭിച്ചത് ആശ്വാസമായി. എംബാപ്പേ 10 ഗോൾ നേടിയപ്പോൾ തൊട്ടു പിന്നിലുള്ള ലയണൽ മെസി 8 ഗോളുകളാണ് നേടിയിരുന്നത്. ഫൈനൽ മത്സരത്തിൽ ഗോൾ നേടാൻ മെസി യാതൊരു ശ്രമവും നടത്തിയതായി കാണാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement