Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക.

മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക.
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വെച്ചാണ് പ്രഖ്യാപനം നടത്തിയത്. 'ഭ്രമയുഗം' എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം വീണ്ടും സ്വന്തമാക്കി. ജയരാജ് അദ്ധ്യക്ഷനായ 11 അംഗ ജൂറിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻട്രികൾ വിലയിരുത്തി വിജയികളെ തിരഞ്ഞെടുത്തത്.
         ആനന്ദ് ജ്യോതി സംവിധാനം ചെയ്ത 'ഭദ്രകാളി നാടകത്തിന്' നോൺ ഫീച്ചർ വിഭാഗത്തിൽ സ്പെഷ്യൽ ജൂറി മെൻഷൻ ലഭിച്ചു. മികച്ച മലയാളം സിനിമ ആയി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമാട്ടോഗ്രാഫിക്ക് 'ഭ്രമയുഗം' അവാർഡ് കരസ്ഥമാക്കി. ഷെഹ്നാദ് ജലാൽ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മിയെ തിരഞ്ഞെടുത്തു. 'എആർഎം' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് വിജയലക്ഷ്മി പുരസ്കാരം നേടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement