Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിൻ്റെ ജഡം കണ്ടെത്തി.

ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിൻ്റെ ജഡം കണ്ടെത്തി.
മലപ്പുറം: നിലമ്പൂർ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ മാലിന്യം നിക്ഷേപിക്കുന്ന ബക്കറ്റിൽ നവജാത ശിശുവിൻ്റെ ജഡം കണ്ടെത്തി. ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 27ന് അർദ്ധരാത്രി യുവതി പ്രസവ വേദനയെത്തുടർന്ന് അമിത രക്‌തസ്രാവവുമായി എത്തിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രസവ കേസുകൾ എടുക്കാറില്ലെന്ന് ജീവനക്കാർ മറുപടി നൽകി. ജില്ലാ ആശുപത്രിയിൽ പോകാനും നിർദ്ദേശിച്ചു. വസ്ത്രം മാറാൻ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചു. അൽപം കഴിഞ്ഞ് യുവതി ആംബുലൻസിൽ പോകുകയും ചെയ്തു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരി ആണ് ബക്കറ്റിൽ മൃതദേഹം കണ്ടത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. ആശുപത്രിയിലെ സിസിടിവി തകരാറിലായതിനാൽ യുവതിയെ തിരിച്ചറിയാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement