Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചു.

കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചു.
ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിച്ചുവന്ന അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സർവലൈൻസ് സംഘം (നമ്പർ വൺ) കളർകോട് നടത്തിയ പരിശോധനയിൽ കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചെടുത്തു. തുടർനടപടികൾക്കായി ഇൻകംടാക്‌സ് നോഡൽ ഓഫീസർക്ക് തുക കൈമാറി.
         ആലപ്പുഴ ജില്ലയിൽ 27 പരിശോധനാകേന്ദ്രങ്ങളിലായി 81 സ്റ്റാറ്റിക് സർവലൈൻസ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. വാഹന പരിശോധനയുൾപ്പടെ നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുക, മദ്യം, മയക്കുമരുന്നു കടത്ത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ തടയുക എന്നിവയാണ് സംഘത്തിന്റെ ചുമതല.
         ഇതു കൂടാതെ ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 54 ഫ്ലൈയിങ് സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement