Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹന രൂപമാറ്റം: സർക്കാർ അംഗീകൃത കേന്ദ്രങ്ങൾ വേണമെന്ന് മോട്ടർ വാഹന വകുപ്പ്.

വാഹന രൂപമാറ്റം: സർക്കാർ അംഗീകൃത കേന്ദ്രങ്ങൾ വേണമെന്ന് മോട്ടർ വാഹന വകുപ്പ്.
തിരു.: സംസ്ഥാനത്തു വാഹനങ്ങൾക്കു രൂപമാറ്റം അനുവദിക്കുന്നതിനൊപ്പം സർക്കാർ അംഗീകൃത രൂപമാറ്റകേന്ദ്രങ്ങളും സജ്ജമാക്കണമെന്നു മോട്ടർ വാഹന വകുപ്പ് ശുപാർശ ചെയ്യും. നിലവാരമില്ലാത്ത വർക്ക്‌ഷോപ്പുകളിൽ രൂപമാറ്റം വരുത്തിയാൽ, അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണിത്.
സുരക്ഷാ പരിശോധന ഉൾപ്പെടെ കഴിഞ്ഞാണ് ഓരോ മോഡൽ വാഹനവും പുറത്തിറങ്ങുന്നത്. ഇവയിൽ മാറ്റങ്ങൾ വരുത്തുന്നത് അപകടങ്ങൾക്കു കാരണമാകും. അതിനാൽ, വാഹന നിർമാതാവ്, അംഗീകൃത ഡീലർ എന്നിവർക്കോ സർക്കാർ അംഗീകൃത രൂപമാറ്റ കേന്ദ്രങ്ങൾക്കോ മാത്രമേ രൂപമാറ്റം വരുത്താൻ അനുമതി നൽകാവൂ എന്നാണു ശുപാർശ ചെയ്യുക. ഇതോടെ നിശ്ചിത നിലവാരമുള്ള സ്ഥലങ്ങളിൽ മാത്രമാണു വാഹനത്തിന്റെ രൂപമാറ്റം വരുത്തിയതെന്ന് ഉറപ്പാക്കാനാകും. ഇവിടങ്ങളിൽ നിലവിൽ ശുപാർശ ചെയ്ത രൂപമാറ്റങ്ങൾക്കു പുറമേ മറ്റു ചിലതു കൂടി അനുവദിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement