Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാര്‍ ലോറിയിലിടിച്ച്‌ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു.

കാര്‍ ലോറിയിലിടിച്ച്‌ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു.
മലപ്പുറം: കാര്‍ ലോറിയിലിടിച്ച്‌ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. മരിച്ച മൂന്ന് പേരും തൃശൂര്‍ സ്വദേശികളാണ്. പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. 
        രാത്രി 12 മണിയോടെയായിരുന്നു അപകടം. ഇന്ന് പുലർച്ചെ കനത്ത മഴയ്ക്കിടെ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. 

Post a Comment

0 Comments

Ad Code

Responsive Advertisement