Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് ആരംഭിക്കും.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് ആരംഭിക്കും. 

തിരു.: എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് ആരംഭിക്കും. 
           എസ്എസ്എൽസി മൂല്യനിർണ്ണയത്തിന് ആകെ 70 ക്യാമ്പുകളുണ്ട്. പതിനായിരത്തോളം അദ്ധ്യാപകർ പങ്കെടുക്കും. 38.5 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണ്ണയം നടത്തേണ്ടത്. 
           ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാമ്പുകളാണുള്ളത്. ഇതിൽ 25 എണ്ണത്തിൽ ഇരട്ട മൂല്യനിർണ്ണയമാണ് നടക്കുക. ഏകദേശം 25,000 അദ്ധ്യാപകർ പങ്കെടുക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന 8.5 ലക്ഷത്തോളം പേരുടെ 52 ലക്ഷത്തിലധികം ഉത്തരക്കടലാസുകളുണ്ട്.
          ടിഎച്ച്എസ്എൽസിക്ക് 2 ക്യാമ്പുകളിൽ ഏകദേശം 110 അദ്ധ്യാപകർ മൂല്യനിർണ്ണയം നടത്തും. വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക്  8 ക്യാമ്പുകളിലായി 2200 അദ്ധ്യാപകർ, 3.4 ലക്ഷം ഉത്തര കടലാസുകളാണ് മൂല്യനിർണ്ണയം നടത്തുക.

Post a Comment

0 Comments

Ad Code

Responsive Advertisement