Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്‌ഛനും മകളും മരിച്ചു.

ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്‌ഛനും മകളും മരിച്ചു.

പെരുമ്പാവൂർ: എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്‌ഛനും മകളും മരിച്ചു. കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ (52), നഴ്‌സിങ് വിദ്യാർത്ഥിനിയായ മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്. 
         ഇന്നു രാവിലെ 7.45ന് പെരുമ്പാവൂർ - കാലടി റൂട്ടിൽ താന്നിപ്പുഴ പള്ളിപ്പടിക്കു സമീപമാണ് അപകടം. മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്. ഈ സമയത്ത് ടോറസ് ലോറിയും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിനു പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്ന് തെറിച്ചുവീണ ഇരുവരും ലോറിയ്ക്ക് അടിയിൽ പെടുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement