കാലിഫോർണിയയിൽ കാർ മറിഞ്ഞ് തീ പിടിച്ച് മലയാളി കുടുംബത്തിന് ദാരുണാന്ത്യം.
കാലിഫോർണിയ: യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചത്. അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഇലക്ട്രിക് കാറാണ് അപകടത്തിൽപ്പെട്ടത്. കാർ പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയാണെന്ന് പ്ലസന്റൺ പൊലീസ് അറിയിച്ചു.

0 Comments