Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം നഷ്ടമായ അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി.

നിയന്ത്രണം നഷ്ടമായ അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി.

കോട്ടയം: എംസി റോഡിൽ നാട്ടകത്ത് നിയന്ത്രണം നഷ്ടമായ അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. എതിർദിശയിൽ നിന്നുമെത്തിയ കാറിനെ ഇടിയ്ക്കാതിരിക്കാൻ
വെട്ടിച്ച് മാറ്റുന്നതിനിടെയാണ്
അപകടം ഉണ്ടായത്. പരിക്കേറ്റ
നാട്ടകം സ്വദേശിയായ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടകം
മറിയപ്പള്ളി സ്വദേശി രാധ (67)
യെയാണ് മെഡിക്കൽ കോളജ്
ആശുപത്രി അത്യാഹിത വിഭാഗത്തിൽ
പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന്
രാവിലെ എട്ടരയോടെ ആയിരുന്നു
അപകടം. കൂത്താട്ടുകുളത്തു നിന്നും
നാട്ടകം മറിയപ്പള്ളിയിലേയ്ക്ക് എത്തിയ ബലേനോ കാർ മറിയപ്പള്ളി ഭാഗത്തെ വളവിൽ വച്ച് വലത്തേയ്ക്ക്
തിരിയുകയായിരുന്നു. ഈ സമയം
എതിർദിശയിൽ നിന്നുമെത്തിയ
അന്തർസംസ്ഥാന ബസാണ്
അപകടത്തിൽപ്പെട്ടത്. ബലേനോ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയ ബസ്, കാറിൽ ചെറുതായി തട്ടിയ ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഈ സമയം റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന രാധയെ ബസ് ഇടിക്കുകയായിരുന്നു. ഇവരുടെ കാലിന് ഗുരുതരമായി പരിക്കേറ്റിറിട്ടുണ്ട്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.

Post a Comment

0 Comments

Ad Code

Responsive Advertisement