Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം; രണ്ടു പേർ പിടിയിൽ.

ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം; രണ്ടു പേർ പിടിയിൽ.         
പാലക്കാട്: സംസ്ഥാനത്ത് ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍  കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയിൽവേ പൊലീസ് പിടികൂടിയത്
       ടിക്കറ്റ് ചോദിച്ചപ്പോൾ ടിടിഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. പിന്നീട് ടിടിമാരെ ആക്രമിച്ചശേഷം തര്‍ക്കത്തിനുശേഷം പ്രതികള്‍ രക്ഷപ്പെടാൻ ശ്രമിക്കുകയായയിരുന്നു. ടിടിഇമാരായ യുപി സ്വദേശി മനോജ്‌ വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെയാണ് പ്രതികൾ തള്ളിയിട്ടു രക്ഷപ്പെടാൻ ശ്രമിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement