Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹജ്ജ്: സംസ്ഥാനത്തു നിന്നുള്ള ആദ്യസംഘം ഇന്ന് പുറപ്പെടും.

ഹജ്ജ്: സംസ്ഥാനത്തു നിന്നുള്ള ആദ്യസംഘം ഇന്ന് പുറപ്പെടും.


കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് സംസ്ഥാനത്തു നിന്നുള്ള ആദ്യസംഘം തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. ചൊവ്വാഴ്ച പുലര്‍ച്ച 12.05നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 86 പുരുഷന്മാരും 80 വനിതകളുമടങ്ങുന്ന 166 അംഗ സംഘമാണ് യാത്ര തിരിക്കുക. ഇവര്‍ സൗദി സമയം പുലര്‍ച്ച 3.50ന് ജിദ്ദയിലെത്തും. 
        തിങ്കളാഴ്ച രാവിലെ 10ന് കരിപ്പൂരിലെത്തുന്ന ആദ്യസംഘത്തെ ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിമാനത്താവള ഉദ്യോഗസ്ഥര്‍, വളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. വിമാനത്താവളത്തിലെ പില്ലര്‍ നമ്പര്‍ 10ല്‍ എത്തുന്ന തീര്‍ത്ഥാടകര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൗണ്ടറില്‍ ലഗേജ് കൈമാറും. ഇവിടെ നിന്ന് തീര്‍ത്ഥാടകര്‍ക്ക് പേര്, കവര്‍ നമ്പര്‍, യാത്രാ തീയതി എന്നിവ രേഖപ്പെടുത്തിയ ബാഡ്ജ് നല്‍കും. തുടര്‍ന്ന് ഹജ്ജ് കമ്മിറ്റിയുടെ വാഹനത്തിലാണ് തീര്‍ത്ഥാടകരെ ഹജ്ജ് ഹൗസിലുള്ള ക്യാമ്പിൽ എത്തിക്കുക.​ ആദ്യ വിമാനത്തിലെ യാത്രക്കാര്‍ പ്രാർത്ഥന, ഭക്ഷണം എന്നിവക്കു ശേഷം രാത്രി എട്ടിന് ഹജ്ജ് ക്യാമ്പില്‍ നിന്ന് വിമാനത്താവളത്തിലേക്ക് തിരിക്കും. രണ്ടാമത്തെ വിമാനം ചൊവ്വാഴ്ച രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും. ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം വൈകുന്നേരം നാലിന് നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement